Fri. Apr 19th, 2024
തിരുവനന്തപുരം:

കേരളത്തിൽ പുതുതായി 623 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 വിദേശത്ത് നിന്ന് വന്നവരും, 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. സംസ്ഥാനത്താകെ 4,580 കൊവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് 196 പേർ രോഗമുക്തരായി.

തിരുവനന്തപുരം- 157, കാസർഗോഡ്- 74, എറണാകുളം- 72, കോഴിക്കോട്- 64,  പത്തനംതിട്ട- 64, ഇടുക്കി- 55, കണ്ണൂർ- 35, കോട്ടയം- 25, പാലക്കാട്- 19, മലപ്പുറം- 18, കൊല്ലം- 11, തൃശ്ശൂർ- 5, വയനാട്- 4 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ആകെ 234 ഹോട്ട്സ്പ്പോട്ടുകളാണ് ഉള്ളത്. രോഗലക്ഷണം ഇല്ലാത്തവരിൽ നിന്ന് രോഗം കൂടുതലായി പകരുന്നുവെന്നും ആരിൽ നിന്നും രോഗം പകരാം എന്ന ബോധ്യത്തോടെ ഓരോ ആളുകളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam