Mon. Dec 23rd, 2024
കൊച്ചി:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങള്‍ നടക്കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് നാളെ തന്നെ അറിയിക്കാൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ റജിസ്റ്റർ ചെയ്‌തെന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

By Athira Sreekumar

Digital Journalist at Woke Malayalam