Sun. Jan 19th, 2025

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബെഗളൂരുവിലെത്തിച്ചത് കേരള പൊലീസും ഗവണ്‍മെന്‍റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഇതില്‍ നിന്ന് കെെകഴുകാന്‍ കഴിയില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. തന്‍റെ ഓഫീസും വേണമെങ്കില്‍ അന്വേഷിച്ചോട്ടെയെന്ന് മാധ്യമങ്ങളോട് പറഞ്ഞ പിണറായി വിജയന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam