Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് പങ്കുണ്ടോയെന്ന് എൻ ഐ എ അന്വേഷിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ ഐഎസിന്റെ ദക്ഷിണേന്ത്യാ ഘടകത്തിന് ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്.

ഇത് ദേശ സുരക്ഷയുടെ കൂടി കാര്യമായതിനാൽ കേരളത്തിൽ ഇതിന് മുൻപ് നടന്ന സ്വർണ്ണക്കടത്ത് കേസുകളും എൻഐഎ അന്വേഷിക്കും. അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ  സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ കസ്റ്റംസ് അപേക്ഷ നൽകുമെന്ന് സൂചന. 

By Arya MR