Fri. Aug 8th, 2025
കൊച്ചി:

ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. 79 വയസായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലൂടെയാണ് ഇയാൾക്ക് രോഗമുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 29 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam