Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നതും കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നതും എല്ലാം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam