Sun. Nov 17th, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം ആവശ്യപ്പെടുമെന്ന്  ബാബാ സാഹേബ് അംബേദ്കർ സർവകലാശാല.  വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ വലിയ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല അധികൃതർ പറഞ്ഞു.

അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചതെന്ന് തെളിഞ്ഞിട്ടും സർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.  കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ട്രേഡ് യൂണിയൻ നേതാവിനെ ഇന്നലെ 10 മണിക്കൂർ തുടർച്ചയായി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

By Arya MR