Mon. Dec 23rd, 2024

തൃശൂര്‍:

കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് ചടങ്ങ് നടത്താം. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. ഒരു ദിവസം 40 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതിയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അഡ്വ കെബി മോഹൻദാസ് അറിയിച്ചു. ഒരുവിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാൻമാരുമടക്കം 12 ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല. 

By Binsha Das

Digital Journalist at Woke Malayalam