Sat. May 4th, 2024
തിരുവനന്തപുരം:

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ അഞ്ചിന് തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി വല്‍സലയ്ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് ട്രൂനാറ്റ് പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. പോസ്റ്റ്മാർട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലമാണ് ഇപ്പോൾ പോസിറ്റീവ് ആയത്. മുൻപ് കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകളിൽ നിന്നാകാം വല്‍സലയ്ക്ക് രോഗം പിടിപ്പെട്ടതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവരുടെ മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam