Tue. Jul 1st, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വിപുലമായ അന്വേഷണത്തിന് എന്‍ഐഎ. സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുക്കുമെന്നും സൂചനയുണ്ട്. യുഎപിഎയിലെ ഭീകര വിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കുക. കേസിലെ അന്വേഷണം രണ്ട് ഐപിഎസ് ഉദ്യേഗസ്ഥരിലേക്കും നീണ്ടേക്കും. കേരള പൊലീസിന്‍റെ നിസ്സഹകരണവും അന്വേഷണ പരിധിയിലുണ്ട്. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സിലെ ഇടപാടുകളും എന്‍ഐഎ അന്വേഷിക്കും.

By Binsha Das

Digital Journalist at Woke Malayalam