Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട്- 28, കൊല്ലം- 28, കണ്ണൂർ- 23, എറണാകുളം- 20, തൃശൂർ- 20, കാസർകോട്- 17, കണ്ണൂർ- 12, ഇടുക്കി- 12, കോട്ടയം- 7 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്ത് നിന്ന് വന്നവരും 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം 112 പേർ രോഗമുക്തരായി. ശ്രദ്ധിച്ചില്ലെങ്കിൽ കേരളമൊട്ടാകെ രോഗം പടർന്ന് പിടിക്കുമെന്നും കൊവിഡിനെതിരെ പ്രതിരോധം ഉയർത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

By Athira Sreekumar

Digital Journalist at Woke Malayalam