തിരുവനന്തപുരം:
സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും സന്ദീപ് നായരും പങ്കെടുത്തിട്ടുള്ളതായാണ് റിപ്പോർട്ട്.
സ്വർണക്കടത്ത് കേസിൽ ഊർജിതാന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും ഇതുവരെയുള്ള സംശയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൈ കഴുകി രക്ഷപെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ കേസ് സിബിഐ മാത്രമല്ല എൻഐഎയും റോയും അന്വേഷിക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്ര ബാഗേജിലാണ് സ്വര്‍ണ്ണം കടത്തിയിരിക്കുന്നതെന്നും അത്‌കൊണ്ട് തന്നെ ഇതൊരു സാധാരണ സ്വര്‍ണ്ണക്കടത്തായി കാണാന്‍ സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.