Mon. Dec 23rd, 2024
കൊച്ചി:

സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം കേസുലുണ്ടായാൽ മാത്രമേ സി ബി ഐ ഇടപെടുകയുള്ളു.

എന്നാൽ, പ്രസ്തുത വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ സത്യമാണോ എന്ന് പരിശോധിക്കാനും സിബിഐ അന്വേഷണം കേസിൽ അത്യാവശ്യമാണോ എന്ന് പരിശോധിക്കാനും കൂടിയാണ് സിബിഐ സംഘം എത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കഴിഞ്ഞ ദിവസം എൻഐഎയും കേസിൽ വിവരശേഖരണം നടത്തിയിരുന്നു.

By Arya MR