Thu. Apr 25th, 2024

കൊച്ചി:

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇന്നലെ  25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. കൊച്ചി വെണ്ണല സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്കാണ് രോഗം ബാധിച്ചത്. കൊച്ചിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

By Arya MR