Wed. Jan 22nd, 2025
തിരുവനന്തപുരം:

ജൂലായ് ഒന്നു മുതല്‍ സംസ്ഥാനത്ത് ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് കമ്പ്യൂട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച്‌ ടെസ്റ്റില്‍ പങ്കെടുക്കാം.

By Athira Sreekumar

Digital Journalist at Woke Malayalam