Mon. Dec 23rd, 2024
തൂത്തുക്കുടി:

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതിനെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി അത്യപൂർവ നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam