Wed. Oct 8th, 2025
ഹൈദരാബാദ്:

തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ഓഫീസ് അടച്ചുപൂട്ടി. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവർ ഇപ്പോൾ  നിരീക്ഷണത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam