Wed. Jan 22nd, 2025

തിരുവനന്തപുരം:

എപിജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും. കൊവിഡ് പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷകർത്താക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണു തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam