Fri. Apr 11th, 2025 10:50:37 AM

ന്യൂഡല്‍ഹി:

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

 

By Binsha Das

Digital Journalist at Woke Malayalam