Wed. Jan 22nd, 2025

വാഷിങ്ടണ്‍:
ലോകമെമ്പാടുമുള്ള  റീട്ടെയില്‍ സ്റ്റോറുകള്‍ മൈക്രോസോഫ്റ്റ് സ്ഥിരമായി അടച്ചുപൂട്ടുന്നു. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മെച്ചപ്പെടുത്തുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി  അറിയിച്ചു.  യുഎസ്, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, പ്യൂര്‍ട്ടോ റിക്കോ ഉള്‍പ്പെടെ 5 രാജ്യങ്ങളിലായി മൈക്രോസോഫ്റ്റിന് 116 സ്റ്റോറുകളാണുള്ളത്. ഇതില്‍ 72 എണ്ണവും അമേരിക്കയിലാണ്. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ മൈക്രോസോഫ്റ്റ്.കോം വഴി വില്‍ക്കുന്ന മൈക്രോസോഫ്റ്റ്, എക്സ് ബോക്സ് പ്രോഡക്ടുകളുടെ സര്‍വീസിനായി നിയമിക്കും.

By Binsha Das

Digital Journalist at Woke Malayalam