തിരുവനന്തപുരം:
പുതിയ സിനിമകളെടുക്കരുതെന്ന കൂട്ടായ തീരുമാനം ഒരു വിഭാഗം ലംഘിക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. വിമതനീക്കം നടത്തുന്നവരുടെ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അസോ. നിര്‍വ്വാഹക സമിതി അംഗം സിയാദ് കോക്കര്‍ പറഞ്ഞു. ഇപ്പോള്‍ കാണിക്കുന്നത് അവരുടെ അറിവില്ലായ്മയും സംസ്കാര ശൂന്യതയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കാര്യത്തില്‍ തീയേറ്റര്‍ ഉടമകളുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഗ്രൗണ്ടില്‍പ്രദര്‍ശിപ്പിക്കുകയാകും ഉചിതമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.