Mon. Dec 23rd, 2024

ലണ്ടന്‍:

30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ലീവര്‍പൂളിന് ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നിര്‍ണായകമായിരുന്നു. ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട കിരീടം നേടിയത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്.

 

 

By Binsha Das

Digital Journalist at Woke Malayalam