Thu. Jun 5th, 2025
ന്യൂഡല്‍ഹി:

 
രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 80 രൂപ 18 പെെസയായി. ഡീസലിന് ലിറ്ററിന് 75 രൂപ 4 പെെസയുമായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10 രൂപ 4 പെെസയാണ് വര്‍ദ്ധിച്ചത്.

അതേസമയം, ചരിത്രത്തിലാദ്യമായി ഡൽഹിയിൽ പെട്രോളിനെക്കാൾ കൂടുതൽ വില ഡീസലിന് രേഖപ്പെടുത്തി. ഇതോടെ ഡീസൽ വില ലീറ്ററിന് 79 രൂപ 88 പെെസയും പെട്രോളിന് 79 രൂപ 76 പെെസയുമായി.

By Binsha Das

Digital Journalist at Woke Malayalam