Mon. Dec 23rd, 2024

കോട്ടയം

മുന്നണി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത ഒരു ഘടകകക്ഷിക്കുണ്ടെന്ന് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗം അത് അംഗീകരിക്കുന്നില്ലയെന്നുണ്ടെങ്കില്‍ മുന്നണിയുടെ ഭാഗമായി തുടരാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്നും പിജെ ജോസഫ് വ്യക്തമാക്കി.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം.

 

By Binsha Das

Digital Journalist at Woke Malayalam