Sat. Jan 18th, 2025
കോട്ടയം:

ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച് വീണ്ടും രംഗത്ത്. സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തങ്ങളില്ലെന്ന് ബിലിവേഴ്സ് ചർച്ച് വക്താവ് ഫാദർ സിജോ പന്തപ്പള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഭൂമിയേറ്റെടുക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam