Fri. Jun 6th, 2025

ന്യൂഡല്‍ഹി:

തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.  കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79 രൂപ എഴുപത്തി നാല് പെെസയും, ഡീസലിന് 74 രൂപ 64 പെെസയുമാണ്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8 രൂപ 98 പെെസയും,  പെട്രോളിന് 8 രൂപ 33 പെെസയുമാണ് വര്‍ധിച്ചത്.  ജൂൺ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ധനവ്.

 

By Binsha Das

Digital Journalist at Woke Malayalam