Mon. Dec 23rd, 2024

പട്ന:

വിവാദ ഭൂപടത്തിന് പിന്നാലെ  ബിഹാറിലെ ഗണ്ഡക്  ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ.  അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടുന്നതിനാലാണ് അറ്റുകുറ്റപ്പണി നടത്തുന്നതെന്നും ഇത്  നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞെന്നും ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജാ പറഞ്ഞു.  ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിതായും അദ്ദേഹം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam