Wed. Jan 22nd, 2025

എറണാകുളം:

എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ വൈറസ് ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം ആറ് പേർ നിരീക്ഷണത്തിലാണ്. താൻ സമീപകാലത്തൊന്നും ദീർഘദൂര യാത്രകൾ നടത്തിയിട്ടില്ലെന്നാണ് രോഗി പറയുന്നത്. എന്നാൽ  അയാൾ വിദേശത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ മടങ്ങി വന്നവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്.

By Binsha Das

Digital Journalist at Woke Malayalam