Sat. Jun 28th, 2025

തിരുവനന്തപുരം:

കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകയ്‌ക്കൊപ്പം മന്ത്രി ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ പിഎയും ക്വാറന്റീനിലാണ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്.

ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam