മുംബൈ:
മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.