Mon. Dec 23rd, 2024
ചെന്നൈ:

തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ ഉഷാറാണി അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ എൻ ശങ്കരൻനായരാണ് ഭർത്താവ്.

By Athira Sreekumar

Digital Journalist at Woke Malayalam