Sun. Dec 22nd, 2024
തിരുവനന്തപുരം:

 
അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വില്പന ലൈസൻസുകൾ വേണമെന്ന് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ലൈസൻസ്സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് പ്രകാരം വിരുദ്ധവും, കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല.

By Binsha Das

Digital Journalist at Woke Malayalam