Thu. Dec 19th, 2024

ന്യൂഡല്‍ഹി:

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കുന്നു. ഡല്‍ഹിയിലെ സാകേത്​​ മാക്​സ്​ ആശുപത്രിയിലാണ്​ പ്ലാസ്​മ തെറപ്പി ചികിത്സ ആരംഭിച്ചത്​. നേരത്തേ ഇദ്ദേഹത്തെ രാജീവ്​ ഗാന്ധി മെമോറിയൽ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്​. ഇന്നലെ ഇദ്ദേഹത്തിന്​ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടു. തുടർന്ന്​ പ്ലാസ്​മ തെറപ്പിക്കായി സാകേത്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam