Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവര്‍ത്തിച്ച് കെഎസ്ഇബി. തങ്ങളുടെ ഭാഗത്ത് നിന്ന് പാകപ്പിഴ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ബില്ലുയർന്നത് ഉപയോഗം കൂടിയിട്ടാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബില്ലിലെ തുക അഞ്ച് തുല്യ തവണകളായി അടക്കാൻ ആഗ്രഹിക്കുന്നവർ സെക്ഷനിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകണം. ബിൽ തുക തവണകളായി അടക്കേണ്ടാത്തവർക്ക് ബില്ലിലെ ഒരു ഭാഗം ഇപ്പോൾ ഓൺലൈനായി അടയ്ക്കാം.

By Athira Sreekumar

Digital Journalist at Woke Malayalam