Mon. Dec 23rd, 2024
കൊച്ചി:

തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും കണ്ണീരോടെയാണ് സച്ചിക്ക് വിടനല്‍കിയത്. സംസ്കാരത്തിന് മുമ്പ് തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച സച്ചിയുടെ മൃതദേഹത്തിൽ നടന്മാരായ പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോൻ ,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam