Sun. Nov 2nd, 2025
വാഷിംഗ്‌ടൺ:

ജോർജ് ഫ്ലോയ്ഡിന് പിന്നാലെ അമേരിക്കയിൽ കൊല്ലപ്പെട്ട റെയ്ഷാഡ് ബ്രൂക്ക്സിനെ വെടിവച്ചുകൊന്ന കേസിൽ അറ്റ്ലാന്റ പൊലീസ് ഓഫീസർ ​ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യക്ക് കേസെടുത്തു. 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് അറ്റ്ലാന്റ പൊലീസ് ചീഫ് എറിക് ഷീൽഡ്സ് നേരത്തെ തന്നെ രാജിവെച്ചിരുന്നു. വെടിയേറ്റ ബ്രൂക്ക്സിന്റെ ജീവൻ രക്ഷിക്കേണ്ടതിനു പകരം റോൾഫ് ചെയ്തത് അതിക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ഫുൾട്ടൺ ജില്ലാ കോടതി ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam