Mon. Dec 23rd, 2024

കളമശ്ശേരി:

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചു. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.  ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടി ചെയ്ത പത്ത് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും കൊവിഡ് ടെസ്റ്റ്‌ നടത്താനാണ് നിലവിലെ തീരുമാനം.

By Binsha Das

Digital Journalist at Woke Malayalam