ന്യൂഡല്‍ഹി:
സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പിന്‍റെ നിര്‍ദേശം. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കമെന്നാണ് ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 4 ജി നെറ്റ് വര്‍ക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളില്‍ പുനഃപരിശോധന നടത്താനും നിര്‍ദേശമുണ്ട്.
ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സ്വകാര്യകമ്പനികളോടും ആവശ്യപ്പെടുമെന്നണ് സൂചന. അതേസമയം, ലോകത്തില്‍ ചൈനയുമായി സഹകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഏക നെറ്റ് വര്‍ക്കാണ് ജിയോ.