Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച ഡൽഹി  പ്രൈമിസ് ആശുപത്രിയിലെ  എട്ട് നഴ്സുമാരെക്കൂടി പിരിച്ചുവിട്ടു.  ഇതിൽ ഏഴു പേരും മലയാളികളാണ്.  ഇന്നലെ മൂന്നു മലയാളി നഴ്സുമാർക്ക് പിരിച്ചുവിടൽ കത്ത് നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് എട്ട് നഴ്സുമാരെ കൂടി പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam