Thu. Dec 19th, 2024
ഡൽഹി:

ഇന്ത്യ-ചൈന അതിർത്തി തർക്കവും ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷവും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. എല്ലാ പാ‍ർട്ടികളുടേയും ദേശീയ അധ്യക്ഷൻമാരെ യോ​ഗത്തിൽ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടക്കുക. 

By Athira Sreekumar

Digital Journalist at Woke Malayalam