Sat. Jan 18th, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍  വർധന രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തിനുള്ളില്‍ പെട്രോളിന് 6.03 രൂപ കൂടിയപ്പോൾ ഡീസലിന് 6.08 രൂപയുടെ വർധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴാണ് ഈ വര്‍ധനവ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam