Mon. Dec 23rd, 2024

കൊച്ചി:

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ആവശ്യം ഉന്നയിച്ച് ഈ ആഴ്ച തന്നെ ജിസിഡിഎയ്ക്കും കേരള ബ്ലാസ്റ്റേഴ്സിനും കെസിഎ കത്ത് നല്‍കും. ഏറ്റുമുട്ടലുകളില്ലാതെ പ്രശ്നം പരിഹരിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചി സ്റ്റേഡിയത്തില്‍  നിര്‍മ്മിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പവലിയന്‍ നശിക്കുകയാണ്. പവലിയനില്‍ സ്ഥാപിച്ചിരുന്ന സച്ചിന്റെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റും ജഴ്സിയുമടക്കം ഇവിടെ കാണാനില്ല. എന്നാല്‍, അനുമതിയില്ലാതെയാണ് കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ മാറ്റിയത്. ഇത് സച്ചിനോടും ക്രിക്കറ്റിനോടും ഉള്ള അനാദരവാണെന്നും കുറ്റകരമായ അനാസ്ഥയാണെന്നും കെസിഎ പ്രതികരിച്ചു.

 

 

 

By Binsha Das

Digital Journalist at Woke Malayalam