ഡൽഹി:
ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന് മുതൽ നടത്തിയ ശ്രമിക് ട്രെയിൻ സർവീസിൽ 60 ലക്ഷം യാത്രക്കാരിൽ നിന്ന് ശരാശരി 600 രൂപ വീതമാണ് ഈടാക്കിയിരുന്നത്. യാത്രയ്ക്ക് ചിലവായ തുകയുടെ 15 ശതമാനം മാത്രമാണ് ടിക്കറ്റ് നിരക്കിലൂടെ ഈടാക്കിയതെന്നും ശേഷിച്ച 85 ശതമാനവും കേന്ദ്രസർക്കാരാണ് വഹിച്ചതെന്നും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചു.