Mon. Dec 23rd, 2024

മുംബെെ:

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്നലെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Binsha Das

Digital Journalist at Woke Malayalam