Tue. Jul 1st, 2025

പാലക്കാട്:

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 46കാരന്‍ കടന്നുകളഞ്ഞു. ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം.  ഇന്ന് പുലർച്ചെ ഒന്നേ കാലോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നത്. മൂന്ന് ദിവസം മുൻപ് പഴനിയിൽ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ആശുപത്രി അധികൃതരുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചിൽ തുടങ്ങി. ഈ മാസം അഞ്ചിന് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പാലക്കാട് നിന്ന് കടന്നുകളഞ്ഞ ലോറി ഡ്രെെവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

By Binsha Das

Digital Journalist at Woke Malayalam