Thu. Jan 23rd, 2025
തിരുവനന്തപുരം:

കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കുന്ന ‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിൽ നാളെ മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ ക്ലാസുകളും നടക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രയോജനമാകുന്ന വിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam