Wed. Jan 22nd, 2025
കൊച്ചി:

കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഐഎ. പ്രതികൾക്ക് കപ്പലിൽ കയറി മോഷണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെയുണ്ടായെന്ന് കണ്ടെത്താനാണ് ഈ നീക്കമെന്ന് എൻഐഎ അറിയിച്ചു. കരാറു കമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. പ്രതികളെ നാളെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam