Mon. Dec 23rd, 2024
ഡൽഹി:

ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹിയിലെ മേയര്‍മാരുമായും അമിത്ഷാ ചർച്ച നടത്തും. ഡൽഹിയിൽ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ അകെ എണ്ണം 38,958 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam