Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് വർധനവ് തുടരാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബ‍ഞ്ച് അംഗീകരിച്ചു. ബസുടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കൊവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹൈക്കോടതി വിധി മാനിച്ച് പഴയ നിരക്കിൽ സർവീസ് നടത്താൻ ബസ് ഉടമകൾ തയ്യാറകണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam