Thu. Jan 23rd, 2025
ജയ്‌പൂർ:

കോൺ​ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി 25 കോടി രൂപ വാ​ഗ്ദാനം ചെയ്തതായിരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സ‍ർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ സ്വതന്ത്ര എംഎൽഎമാ‍ർ പിന്തുണയ്ക്കുന്ന സ‍ർക്കാരാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ചേർന്ന് നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എംഎൽഎമാരെ തെരഞ്ഞെടുപ്പ് വരെ റിസോർട്ടിൽ താമസിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam